മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ഒരു സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. വളരെ ചെറിയ പ്രായം മുതൽ അദ്ദേഹം സംഗീത മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൊറോണ കാലത്ത് കൊച്ചിയിലുള്ള വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. ഭാര്യ അന്നപൂര്‍ണ്ണ പിള്ളയ്ക്കൊപ്പമുള്ള ചില ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. നിറവയറുമായി ഇരിക്കുന്ന ഭാര്യയുടെ വയറില്‍ ലവ് ഇമോജി ഉണ്ടാക്കിയിരിക്കുകയാണ്. ഒരു മാസം കൂടി കഴിഞ്ഞാൽ തന്റെ വീട്ടിലേക്ക് കുഞ്ഞ് അതിഥി വരും എന്നു കൂടി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ഫോട്ടോസാണെന്നാണ് കരുതുന്നത്. കൈലാസ് മേനോൻ ഭാര്യക്കും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ജ്യോത്സന, വീണ നായര്‍, നിരഞ്ജന് മണിയന്‍പിള്ളരാജു, സാന്ദ്ര തോമസ്, പ്രിയ പ്രകാശ് വാര്യര്‍, അഹാന കൃഷ്ണ, രജിഷ വിജയന്, സ്വാസിക വിജയ്, സിത്താര കൃഷ്ണകുമാര്‍, തുടങ്ങി സീരിയല്‍, സിനിമ, സംഗീത ലോകത്ത് നിന്നുള്ള ഒരുപാട് താരങ്ങളാണ് ആശംസകൾ അറിയിച്ചത്. ലോക് ഡൗൺ കാലമായതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നും കൂടുതൽ ചിന്തിക്കുവാനും കൂടുതൽ പരീക്ഷണങ്ങൾക്കും സമയം ലഭിച്ചു എന്നും കൈലാസ് മേനോൻ പറയുന്നു.
കൈലാസിന്റെ വാക്കുകൾ:
മനസ് ഇപ്പോള്‍ വളരെ ശാന്തമാണ്. വലിയ ടെന്‍ഷനൊന്നും ഇല്ല. ശാന്തവും സ്വസ്ഥവുമായിരുന്ന് ചിന്തിക്കാനും പഠിക്കാനും സാധിക്കുന്നു. ഇപ്പോള്‍ അധികം ഫോണ്‍ വിളികള്‍ വരാറില്ല. ധാരാളം ഒഴിവ് സമയം ഉള്ളത് കൊണ്ട് വ്യക്തിപരമായ ജീവിതത്തിന് വേണ്ടി സമയം മാറ്റി വെക്കാന്‍ സാധിക്കുന്നു. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ഒരാഴ്ചത്തേക്കെങ്കിലും ഒരു ബ്രേക്ക് എടുക്കണം എന്ന തിരിച്ചറിവ് നല്‍കിയത് ഈ ലോക്ഡൗണ്‍ ആണ്.