മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ഒരു സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. വളരെ ചെറിയ പ്രായം മുതൽ അദ്ദേഹം സംഗീത മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൊറോണ കാലത്ത് കൊച്ചിയിലുള്ള വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച തന്റെ ഭാര്യയുടെ ചിത്രങ്ങൾ തരംഗമായിരുന്നു. ഭാര്യ അന്നപൂര്‍ണ്ണ പിള്ളയ്ക്കൊപ്പമുള്ള ചില ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തിരുന്നത്. നിറവയറുമായി നിൽക്കുന്ന ഭാര്യയുടെ വയറില്‍ ലവ് ഇമോജി ഉണ്ടാക്കിക്കൊണ്ട്.
ഒരു മാസം കൂടി കഴിഞ്ഞാൽ തന്റെ വീട്ടിലേക്ക് കുഞ്ഞ് അതിഥി വരും എന്നു കൂടി അദ്ദേഹം സൂചിപ്പിച്ചിരുന്നു. മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ഫോട്ടോസായിരുന്നു അത്. ഇപ്പോൾ അച്ഛനായ സന്തോഷം പങ്കു വയ്ക്കുകയാണ് കൈലാസ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി എത്തിയത്. ഭാര്യക്കൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കൊണ്ടാണ് കൈലാസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ മകന് വന്നു. അവസാനിക്കാത്ത സ്നേഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളും ഇന്ന് മുതല്‍ തുടങ്ങി” എന്നാണ് കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിനിമാതാരങ്ങളും സഹപ്രവർത്തകരും എല്ലാം അദ്ദേഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.