കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദി ഗംഭീര റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.ഈ അടുത്ത കാലത്ത് തമിഴ് സിനിമയിൽ നിന്നുമുള്ള ഏറ്റവും ചടുലമായ ത്രില്ലറാണ് കൈദി. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിന്റെ ഗംഭീര റിപ്പോർട്ടുകൾ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം മൂന്ന് ദിവസങ്ങളിൽ നിന്നായി 2.53 കോടി രൂപയാണ് കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്.ചിത്രം ഇതിനോടകം കേരളത്തിൽ ഹിറ്റായി കഴിഞ്ഞു.വരും ദിവസങ്ങളിലും ചിത്രത്തെ തേടി വലിയ കളക്ഷൻ എത്തുമെന്നാണ് കരുതുന്നത്.
ചിത്രത്തിൽ കർത്തിയോടൊപ്പം തന്നെ ശ്രദ്ധേയമായ വേഷത്തിൽ എത്തിയ താരമായിരുന്നു ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അർജുനും.ആർജെ ജോലിയില്‍ നിന്നും സിനിമയിലെത്തിയ അർജുന് ദാസിന്റെ അരങ്ങേറ്റ ചിത്രമാണ് കൈദി.
അർജുന്റെ ഗംഭീര പ്രകടത്തിനോടൊപ്പം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു അർജുന്റെ കടുകട്ടിയായ ശബ്ദം.അർജുൻ തന്നെയാണ് കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത്. തന്റെ ശബ്ദം ഒരുപാട് പേരെ ഞെട്ടിച്ചിട്ടുണ്ടെന്ന് കൈതി ട്രെയിലർ ലോഞ്ചിൽ അർജുന് പറഞ്ഞിരുന്നു.പ്രഭു സോളമന്റെ കുംകി 2 ആണ് അര്‍ജുന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അന്ധഗാരം എന്നൊരു ചിത്രത്തിൽ നായകനാകും അർജുൻ എത്തുന്നുണ്ട്.
Liked #Kaithi for it’s terrific actors with @Karthi_Offl leading from the front. @Dir_Lokesh has keen eye and his casting is perfect whether it is brilliant #GeorgeMaryan or the new deadly villain @iam_arjundas, he looks menacing and dangerous and what a voice! pic.twitter.com/FARaRKdrKm
— Sreedhar Pillai (@sri50) October 27, 2019