ഗര്‍ഭകാല ജീവിതത്തെക്കുറിച്ച് നടി കാജല്‍ അഗര്‍വാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുമാണ് കാജല്‍ അഗര്‍വാള്‍ കുറിച്ചത്.
തന്റെ ജീവിതത്തിലെ പുതിയ മാറ്റങ്ങളിലൂടെ താന്‍ കടന്നുപോകുകയാണെന്ന് കാജല്‍ അഗര്‍വാള്‍ പറഞ്ഞു. ചില കമന്റുകള്‍, ബോഡി ഷെയിമിംഗ് സന്ദേശങ്ങള്‍, മീമുകള്‍ ഇതൊന്നും ആരെയും സഹായിക്കില്ല. ഇവയോട് ദയ കാണിക്കാന്‍ പഠിക്കം. അത് വളരെ കഠിനമാകുകയാണെങ്കില്‍ അതിനെ ഒഴിവാക്കി ജീവിതവുമായി മുന്നോട്ടുപോകണമെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു.
പ്രസവ സമയത്ത് ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ശരീരഭാരം വര്‍ധിക്കാം. ഹോര്‍മോണ്‍ മാറ്റത്തില്‍ വയറും മറ്റും വലുതാകും. കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ ഭാഗമാണിത്. മുഖത്ത് കുരുക്കളും ശരീരത്തില്‍ സ്ട്രേച്ച് മാര്‍ക്കുകളും വന്നേക്കാം. നെഗറ്റീവ് മൂഡ് ശരീരത്തെക്കുറിച്ച് അനാരോഗ്യകരമായ ചിന്തകള്‍ ഉണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.
ജിവീത്തതിലെ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പോരാടുമ്പോള്‍ അതൊന്നും അസാധാരണമായി തോന്നേണ്ടതില്ല. ജീവിതത്തിലെ ഏറ്റവും മനോഹരവും അത്ഭുതകരവും വിലയേറിയതുമായ ഘട്ടത്തില്‍ അസ്വസ്ഥതയോ സമ്മര്‍ദമോ ഉണ്ടാകേണ്ടതില്ല. ഇത് അനുഭവിക്കേണ്ട ആനന്ദമെന്നും കാജല്‍ പറയുന്നു.