തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 30 ന് മുൻപ് മുംബൈയിൽ വച്ച് വിവാഹം നടക്കും എന്ന് അറിയിച്ചിട്ടുണ്ട്. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടാകുന്ന ചെറിയ ഒരു ചടങ്ങ് ആയിരിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും വേണമെന്നും തുടർന്ന് സിനിമയിൽ അഭിനയിക്കും എന്നും താരം ആരാധകരെ അറിയിക്കുന്നു.
കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം നടന്നിരുന്നത്. ആരാധകർ കാത്തിരുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ ഒരു വിവാഹമാണ് ഇത്. എൻഗേജ്മെന്റ് വീഡിയോയും താരം പങ്കുവയ്ക്കുന്നുണ്ട്. നടി പങ്കുവെച്ച വീഡിയോയിൽ കാജൽ ഡയമണ്ട് മോതിരം കാണിച്ചിട്ടുണ്ട്. വിരുകൾ ചലിപ്പിക്കുകയും അതിനൊപ്പം തംസ് അപ്പ് ചിഹ്നം കാണിക്കുകയും ചെയ്തുകൊണ്ടാണ് കാജൽ മോതിരം കാണിച്ചിരിക്കുന്നത്. 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഗർവാൾ അഭിനയലോകത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് തെന്നിന്ത്യൻ താരറാണിയായി മാറുകയായിരുന്നു.
😍😍 she has such a sweet & lovely voice. Too bad that u didn't learn music to be a singer 😶@MsKajalAggarwal receives gifts from her cousin ❤#KajalAggarwal #kajalgautamweddingonoct30 pic.twitter.com/ZAoZ286Bz1
— KAFAWA™🇮🇳 (@_KAFAWA_) October 21, 2020