തെന്നിന്ത്യയിലെ മിന്നും താരമാണ് കാജല്‍ അഗര്‍വാള്‍. മലയാളത്തിലും ആരാധകരേറെയാണ് കാജലിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നീല നിറത്തിലുള്ള ഫ്ളോറല്‍ ഡ്രസ്സ് ആണ് താരത്തിന്റെ വേഷം.
തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാജല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഫ്ളോറല്‍ പ്രിന്റുകളുള്ള ഡ്രസ്സിനെ എംബ്രോയ്ഡി നെക്ലൈന്‍ കൂടുതല്‍ മനോഹരമാക്കുന്നു. പിന്‍വശത്ത് ബീഡ് വര്‍ക്കുകളുണ്ട്.
കമ്മല്‍ മാത്രമാണ് താരം ആഭരണമായി അണിഞ്ഞിരിക്കുന്നത്. ഫ്രീ ഹെയര്‍സ്റ്റൈലും മിനിമല്‍ മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കിയിട്ടുണ്ട്.