തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ചുലുവിനും കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ പ്രസവ ശേഷമുള്ള അനുഭവവും പങ്കുവച്ചിരിക്കുകയാണ്. ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു തന്റെ പ്രസവം എന്നാണ് കാജല്‍ പറയുന്നത്. അമ്മയായതിലുള്ള സന്തോഷവും കാജല്‍ പങ്കുവച്ചു.
കുഞ്ഞിനെ ലോകത്തേത്ത് സ്വാഗതം ചെയ്യുന്നതില്‍ ആവേശവും ആഹ്ലാദവുമുണ്ടെന്ന് കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗര്ഭസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവന് നിമിഷങ്ങള്‍ക്കകം തന്റെ നെഞ്ചില്‍ ചേര്‍ന്നു. അപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.
തീര്‍ച്ചയായും അത് എളുപ്പമായിരുന്നില്ല. അതിരാവിലെ വരെ ചോരയൊഴുകുന്ന ഉറക്കമില്ലാത്ത രാത്രികള്‍, തൂങ്ങിയ വയര്‍, വലിച്ചുമുറുകിയ ചര്‍മ്മം, രക്തത്തില്‍ ഉറഞ്ഞ പാഡുകള്‍, ബ്രസ്റ്റ് പമ്പുകള്‍, അനിശ്ചിതത്വം. നിങ്ങള്‍ എല്ലാം ശരിയായി ചെയ്യുകയാണെങ്കില്‍ പോലും അത് ഉത്കണ്ഠയോടെയായിരിക്കുമെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു.