തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 30 ന് മുൻപ് മുംബൈയിൽ വച്ച് വിവാഹം നടക്കും എന്ന് അറിയിച്ചിട്ടുണ്ട്. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം ഉണ്ടാകുന്ന ചെറിയ ഒരു ചടങ്ങ് ആയിരിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും വേണമെന്നും തുടർന്ന് സിനിമയിൽ അഭിനയിക്കും എന്നും താരം ആരാധകരെ അറിയിക്കുന്നു. ഇപ്പോൾ താരത്തിന്റെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സഹോദരി നിഷാ അഗർവാൾ ആണ് ചിത്രങ്ങൾ പുറത്ത് വിട്ടത്.
കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം നടന്നിരുന്നത് ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ ഒരു വിവാഹമാണ് ഇത്. 2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഗർവാൾ അഭിനയലോകത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് തെന്നിന്ത്യൻ താരറാണിയായി മാറുകയായിരുന്നു.