തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ കഴിഞ്ഞ ദിവസം വിവാഹിതയായിയിരുന്നു. ബിസിനസ്സുകാരനായ ഗൗതവുമായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ ഭർത്താവിനൊപ്പം ഉള്ള ഹണിമൂൺ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കു വെക്കുകയാണ് കാജൽ അഗർവാൾ.
ഇന്റീരിയർ ഡിസൈൻ, വീട് അലങ്കാരം തുടങ്ങിയവക്കുള്ള ഈ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഡിസെൺ ലിവിങ്ങിന്റെ സ്ഥാപകനാണ് ഗൗതം കിച്ച്ലു. സിംഗം, മഗധീര, കവചം, തുപ്പാക്കി, ജില്ല, ടെമ്പർ, മിസ്റ്റർ പെർഫെക്റ്റ്, മാരി, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി കൂടിയാണ് കാജൽ അഗർവാൾ. മുപ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാർക്കൊപ്പവും കാജൽ അഭിനയിച്ചിട്ടുണ്ട്.