നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് കജോള്‍. താരം പങ്കുവെച്ച പുതിയ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. സിംപിളായി വസ്ത്രധാരാണം നടത്താനും സിംപിളായി മേക്കപ്പ് ചെയ്യാനും ഇഷ്ടപ്പെടുന്ന താരമാണ് കജോള്‍. കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. സിംപിള്‍ കുര്‍ത്തയില്‍ സുന്ദരിയായിരിക്കുന്ന കജോളിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
മഞ്ഞ നിറത്തിലുള്ള കുര്‍ത്തയാണ് താരം ധരിച്ചിരിക്കുന്നത്. പ്രിന്റുകള്‍ വരുന്ന ലോങ് സ്ലീവുകളുള്ള കുര്‍ത്തയില്‍ തിളങ്ങിനില്‍ക്കുന്ന താരം ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴുത്തിന്റെ ഭാഗത്ത് മാത്രയും കുറച്ച് വര്‍ക്കുകളുമുണ്ട്. രിദി മെഹറ ഡിസൈന്‍ ചെയ്ത ഈ കുര്‍ത്തയുടെ വില 16,800 രൂപയാണ്.