ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “കനകം കാമിനി കലഹം” . നിവിൻ പോളി നായകനാകുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങളോട് കൂടി ആരംഭിച്ചു. പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്,സുധീഷ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.