സിനിമയുടെ റിലീസ് തീയതി വളരെ വ്യത്യസ്തമായ രീതിയിൽ പ്രഖ്യാപിച്ച് കാക്കിപ്പട സിനിമയുടെ അണിയറപ്രവർത്തകർ. ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ക്രിസ്തുമസ് റിലീസ് ആയാണ് കാക്കിപ്പട പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് – ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. വ്യത്യസ്തമായ പ്രമോഷൻ പരിപാടികളിലൂടെ ഇതിനകം തന്നെ കാക്കിപ്പട പ്രേക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.
നിരഞ്ജ് മണിയന്‍പിള്ള രാജു, അപ്പാനി ശരത്, സുജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ്’കാക്കിപ്പട’ നിര്‍മിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്. ചന്തുനാഥ്, ആരാധിക, മണികണ്ഠന് ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍, ഗാനരചന- ഹരിനാരായണന്, ജോയ് തമലം, കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്. മേക്കപ്പ് പ്രദീപ് രംഗന്. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ശങ്കര്‍ എസ്.കെ, സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, പി ആര് ഒ വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് റെക്സ് ജോസഫ്, ഷാ ഷബീര്‍, മാര്‍ക്കറ്റിംഗ് കമ്പനി ഒപ്പുലന്റ് പ്രൊമോട്ടേര്‍സ് അല്ലിയാന്‍സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്കെത്തും.