ടോവിനോ തോമസ് നായകനായെത്തിയ കള മികച്ച അഭിപ്രായമാണ് നേടി മുന്നേറുകയാണ്. രോഹിത് വി എസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, ദിവ്യ പിള്ള, സുമേഷ് മൂര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ലിപ്പ് ലോക്ക്/ഇന്റിമേറ്റ് സീനുകളുടെ പേരില്‍ പലപ്പോഴും ടൊവിനോയുടെ ചിത്രങ്ങള്‍ വിമര്‍ശനം നേരിടാറുണ്ട്. കളയുടെ പ്രൊമോഷന് പ്രെസ്സ് മീറ്റിനിടെ ഇത്തരമൊരു ചോദ്യം വന്നപ്പോള്‍ ടോവിനോ ആളുകളുടെ ഈ ചിന്താഗതിയെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. വയലന്‍സ് സീനുകള്‍ കണ്ട് കൈയടിക്കുന്നവര്‍ എന്ത് കൊണ്ടാണ് ഒരു ലവ് മേക്കിങ് സീന്‍ വരുമ്പോള്‍ കണ്ണടക്കുന്നത് എന്നാണ് ടോവിനോ ചോദിച്ചത്.
ഏതൊരു സീന്‍ ഷൂട്ട് ചെയുന്നത് പോലെ കൃത്യമായ ഷോട്ട് ഡിവിഷനോടെ ആണ് അത്തരം സീനുകള്‍ ചിത്രീകരിക്കുന്നത് എന്നും ടോവിനോ പറഞ്ഞിരുന്നു. കളയിലെ ബെഡ്റൂം സീനിന്റെ മേക്കിങ് വീഡിയോ താന്‍ എടുത്തു വച്ചിട്ടുണ്ട് എന്നും റീലീസിന് ശേഷം പുറത്തു വിടുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ മേക്കിങ് വീഡിയോ ടോവിനോ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.