എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണം തന്ന നഷ്ടം ഒരിക്കലും നികത്തുവാനാകാത്തതാണ്. മലയാളികൾക്ക് അത് പോലെ തന്നെ നികത്താനാവാത്ത ഒരു നഷ്ടമാണ് ഏവർക്കും പ്രിയങ്കരനായ കലാഭവൻ മണിയും. പകരം വെക്കാനില്ലാത്ത ഈ പ്രതിഭകൾ നമുക്ക് സമ്മാനിച്ചിട്ടുള്ളതും പകരം വെക്കാനില്ലാത്ത അനുഭവങ്ങളാണ്. SPBയേയും ദാസേട്ടനേയും ഒരേപോലെ ഞെട്ടിച്ച പ്രകടനം നടത്തിയ കലാഭവൻ മണിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പാട്ടിനൊപ്പം തന്നെ മിമിക്രിയും കൂടി നടത്തിയാണ് ഇരുവരേയും സദസിനെയും കലാഭവൻ മണി കൈയ്യിലെടുക്കുന്നത്. മനോഹരമായ ആ വീഡിയോ കാണാം.