കലാഭവൻ ഷാജോണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദൃശ്യം ആദ്യഭാഗത്തെ സഹദേവൻ എന്ന പോലീസുകാരൻ. ദൃശ്യം 2വിൽ സഹദേവനെ കാണാതിരുന്നത് പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. അടുത്ത ഭാഗത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഷാജോൺ. ബാലാജി ശർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് ഷാജോൺ ഇക്കാര്യം തുറന്നു പറഞ്ഞത്.
ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ദൃശ്യം സിനിമയിൽ ഭാഗമാകാൻ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജീത്തു വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.