കൊറോണ വൈറസിനെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗുകളും റിലീസിംഗും എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സമയം ചിലവഴിക്കുന്നു. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തിയ താരങ്ങൾ എല്ലാവരും ഈ അവധിക്കാലം വർക്കൗട്ട് ചെയ്ത് ആരോഗ്യവാരായി ഇരിക്കാൻ പറയുകയാണ്. ചുരുങ്ങിയ കാലയളവിൽ വളരെ ഞെട്ടിക്കുന്ന ഒരു മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. മലയാളം ഇൻഡസ്ട്രിയിലെ ജിമ്മൻമാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയും കാളിദാസ് ജയറാം കഴിഞ്ഞദിവസം ചലഞ്ച് ചെയ്യുകയുണ്ടായി. ഫിറ്റ്നസിന്റെ കാര്യത്തിൽ അച്ഛൻ ജയറാമിനെ പോലെതന്നെയാണ് കാളിദാസും. ശരീരഭാരം കൂട്ടി വളരെ ഫിറ്റായി ഇരിക്കുന്ന ചിത്രങ്ങൾ കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കാളിദാസിന്റെ ഈ ചലഞ്ച് ടോവിനോ തോമസും ഉണ്ണിമുകുന്ദനും ഏറ്റെടുത്തിരിക്കുകയാണ്. ക്വാറൻറ്റെയ്ൻ മേക്ക്ഓവർ എന്ന ചലഞ്ചിന്റെ ഭാഗമായി തന്റെ ബൈസെപ്സ് കാണിച്ചുകൊണ്ടുള്ള ചിത്രം ചലഞ്ച് അക്സെപ്റ്റ് എന്ന അടിക്കുറിപ്പോടെ ടോവിനോ തോമസ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ ആയി എത്തിയ ഉണ്ണിമുകുന്ദൻ തന്റെ ബോഡി വളരെ ഫിറ്റ് ആക്കിയിരുന്നു. എന്നാൽ അതിനു മുൻപുള്ള ഒരു ചിത്രത്തിൽ ഭാരംകൂടിയ വയർ ഉള്ള ഒരു വ്യക്തി ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഈ രണ്ടു ചിത്രങ്ങളിലും ഉള്ള തന്റെ അവസ്ഥയെ കാണിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടിരിക്കുന്നത്. ഈ ടമ്മി സൈസ് താങ്കൾക്ക് വെട്ടിക്കുവാൻ പറ്റുമോ എന്ന് ചോദിച്ച് ഉണ്ണി മുകുന്ദൻ കാളിദാസനെ തിരിച്ച് ചലഞ്ച് ചെയ്തിരിക്കുകയാണ്.