മലയാളി പ്രേക്ഷകരുടെ ഇഷ്ട യുവതാരം കാളിദാസ് ജയറാം സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. രസകരമായ പോസ്റ്റുകളും ഫോട്ടോസുമെല്ലാമായി ആരാധകരോട് സ്ഥിരം സമ്പർക്കം പുലർത്തുന്ന കാളിദാസിന്റെ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറിയാണ് സംഭവം. ഇറച്ചിച്ചോറിന്റെ ഫോട്ടോ സ്റ്റോറിയായി ഇട്ട കാളിദാസ് അപ്പോഴാണ് മുസ്ലിം സഹോദരങ്ങൾക്ക് ഇപ്പോൾ നോമ്പ് തുടങ്ങിയ കാര്യമോർത്തത്. അപ്പോൾ തന്നെ ആ ഫോട്ടോ ഇട്ടതിന് മാപ്പ് ചോദിച്ച് കാളിദാസ് പുതിയ സ്റ്റോറി അപ്ലോഡ് ചെയ്യുകയും ചെയ്തു. വളരെ മാതൃകാപരവും അഭിനന്ദനാർഹവുമായ കാളിദാസിന്റെ ഈ പ്രവൃത്തി ഓരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്. മതത്തിന്റെ പേരിൽ തല്ലുണ്ടാക്കുന്നവർ മറ്റുള്ള മതങ്ങളേയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഇത്തരം പ്രവൃത്തികൾ കണ്ടു പഠിക്കേണ്ടതാണ്.
![Kalidas Instagram Story](https://i0.wp.com/cinemadaddy.com/wp-content/uploads/2018/05/Kalidas-Instagram-Story.jpg?resize=788%2C700&ssl=1)