മലയാളിപ്രേക്ഷകരുടെ പ്രിയ യുവതാരം കാളിദാസ് ജയറാം ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ഏറെക്കാലമായി മനസ്സിൽകൊണ്ടുനടന്ന പ്ലാൻ നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽക്കൂടിയാണ് കാളിദാസ്. അതോടൊപ്പം തന്നെ മാലിദ്വീപിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
ഏതാനും മാസങ്ങൾക്കു മുൻപാണ് ഇങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ബുക്ക് ചെയ്യുമ്പോഴത്തെ സ്ഥിതി ഇത്രയും മോശമല്ലായിരുന്നു. പല കാരണങ്ങൾകൊണ്ടും അവസാന നിമിഷം പ്ലാൻ മാറ്റാനും സാധിച്ചില്ല. അതുകൊണ്ട് മാലിദ്വീപിനെ കുറിച്ചുള്ള കാര്യങ്ങളിൽ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയതായി ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ജനങ്ങൾ പാർക്കുന്ന ഇടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. മാലി സിറ്റി, ഹുൽമാലെ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം നിഷിദ്ധമാണ്. ദ്വീപിലെ റിസോർട്ടുകൾ സാധാരണയെന്ന പോലെ ഇന്ത്യൻ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ അവർ സ്വീകരിച്ചു പോരുന്നു.
View this post on Instagram
ഇന്ത്യ-മാലിദ്വീപ് ഫ്ളൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലാത്തതിനാൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്താൻ സാധിക്കും എന്ന് കാളിദാസ് അറിയിച്ചു. തനിക്ക് ഈ സമയം പ്രതീക്ഷിച്ച പോലെ യാത്രചെയ്യാൻ സാധിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന തന്റെ ആരാധകരെ കുറിച്ചുള്ള ചിന്തയാണ് മനസ്സിൽ എന്നും കാളിദാസ് പറഞ്ഞു.