കാളിദാസിന്റെ ക്യൂട്ട് ലുക്കിന് ആരാധകർ ഏറെയാണ്. അതേപോലെ തന്നെ തെന്നിന്ത്യൻ സിനിമാലോകം ആരാധനയോടെ കാണുന്ന നായികയാണ് തൃഷ. തൃഷയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഉറ്റുനോക്കി നിൽക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രമാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ച. കാളിദാസ് തന്നെ ആ ചിത്രം വിപിനനും ജാനുവും എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുരസ്കാര ചടങ്ങിനിടെ കാളിദാസ് അറിയാതെ അജ്മല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണിത്.
കാളിദാസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ആരാധകർക്കൊപ്പം തന്നെ താരങ്ങളും കമന്റുകൾ ഇട്ടിട്ടുണ്ട്. നവ്യ നായർ, ഐശ്വര്യ ലക്ഷ്മി, ഇഷ തൽവാർ, വിജയ് യേശുദാസ്, ജിസ് ജോയ്, ഗൗതമി എന്നിങ്ങനെ നിരവധി താരങ്ങളും അതിലിരട്ടി ആരാധകരുമാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. വിപിനൻ എന്നത് ഇന്ന് തീയറ്ററുകളിൽ എത്തിയ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിലെ കാളിദാസിന്റെ കഥാപാത്രത്തിന്റെ പേരാണ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക.