സത്യന് അന്തിക്കാട് ചിത്രമായ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയതാരം ജയറാമിന്റെ മകൻ കാളിദാസ് ജയറാം അഭിനയരംഗത്തെത്തിയത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും താരപുത്രനെ തേടിയെത്തിയിരുന്നു. താരം നായകനായി അരങ്ങേറിയ ചിത്രം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ആയിരുന്നു.
അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ ബുദ്ധിപരമായ ഒരു മറുപടി നൽകിക്കൊണ്ട് അദ്ദേഹം മാതൃകയായി മാറി.വിജയ്യും അജിത്തും ലിഫ്റ്റില്‍ കുടുങ്ങുകയും ഇവരിലൊരാളെ രക്ഷിക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ആരെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹം നേരിട്ട ചോദ്യം. എന്നാൽ ഇരുവരേയും ഒരുപാട് ഇഷ്ടമാണെന്നും അവരുടെ സ്വഭാവത്തിലെ സവിശേഷതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു കാളിദാസ്.