അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ ദേവദാസിനെ നായകനാക്കി പി.കെ. ബാബുരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’. ദേവാമൃതം സിനിമ ഹൗസിന്റെ ബാനറില്‍ ഭാസി പടിക്കല്‍ (രാമു) നിര്‍മിക്കുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, കുഞ്ചന്‍, രാമു, ജെൻസൺ ജോസ്, നിധി അരുൺ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ