ടോവിനോ തോമസ്, സംയുക്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രവീൺ പ്രഭാറാം ഒരുക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ കൽക്കി ആഗസ്റ്റ് 8ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പക്കാ മാസ്സ് ടീസറും ആന്തവും പോസ്റ്ററുകളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം തന്നെയായിരിക്കും കൽക്കി എന്ന ഉറപ്പ് ഇതിനകം പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി എങ്കിലേ എന്നോട് പറ ‘കൽക്കി’ സ്പെഷ്യൽ എപ്പിസോഡിലാണ് കൽക്കിക്ക് സെക്കൻഡ് പാർട്ടല്ല, അഞ്ചാറ് പാർട്ടെങ്കിലും വേണ്ടി വരുമെന്ന് ടോവിനോ പറഞ്ഞത്. തമാശരൂപേണയാണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന് വേണ്ടി കൈയ്യിൽ പതിച്ച ടെംപററി ടാറ്റൂവാണ് അതിന് കാരണക്കാരൻ..! ടോവിനോ തോമസിനൊപ്പം നായിക സംയുക്തയും വിശേഷങ്ങൾ പങ്ക് വെച്ച്. തീവണ്ടിക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.