ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തിയ മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്തത്. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഒരു മാസ്സ് ചിത്രത്തിന് വേണ്ടി കൊമേഴ്സ്യൽ ചേരുവകൾ എല്ലാം കൃത്യമായി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.എറണാകുളം പത്മ തിയറ്ററിൽ ചിത്രത്തിന്റെ ഫാൻസ് ഷോ കാണുവാൻ ടോവിനോ തോമസും ഇന്ന് രാവിലെ എത്തിയിരുന്നു. ഷോ കഴിഞ്ഞ ഉടനെ കാറിൽ യാത്ര തിരിച്ച ടോവിനോ, കാറിന്റെ സൺ റൂഫ് തുറന്ന് പ്രേക്ഷകരെ അഭിവാദ്യം ചെയ്തിട്ടാണ് തിയറ്റർ വിട്ടത്.എം.ജി റോഡിൽ കൂടിയും തങ്ങി നിന്നിരുന്ന തന്റെ ആരാധകരെ ടോവിനോ തുറന്ന കാറിൽ കൂടി അഭിവാദ്യം ചെയ്തു.എന്തായാലും ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയതിന്റെ സന്തോഷത്തിലാണ് താരവും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഇപ്പോൾ.