ഒരുപാട് വിവാദങ്ങൾക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികൾ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകൾ കൈക്കുഞ്ഞായിരിക്കെ 2003 ൽ ആണ് ബിന്ദു പണിക്കരുടെ ഭർത്താവ് മരണമടയുന്നത്. ടിക്ടോക്കിൽ ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു ബിന്ദു പണിക്കരുടെ മകളായ കല്യാണി. ബിന്ദു പണിക്കർ ചെയ്ത കോമഡി രംഗങ്ങൾ ആയിരുന്നു കല്യാണി കൂടുതലായും ചെയ്യാറുണ്ടായിരുന്നത്.
അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ കല്യാണിയുടെ ബ്രൈഡൽ ബുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്. അടുത്തിടെ ജയറാമിന്റെ മകളായ മാളവികയും ബ്രൈഡൽ ലുക്കിൽ ഫോട്ടോഷൂട്ടിൽ എത്തിയപ്പോൾ വിവാഹം ആണോ എന്ന് പലരും ചോദിച്ചിരുന്നു. പിന്നീടാണ് മാളവിക മോഡലിംഗ് രംഗത്തേക്ക് എത്തിയതാണെന്നും ഒരു പരസ്യത്തിന്റെ ഷൂട്ടിന് വേണ്ടി ചെയ്തതാണ് അതെന്നും മനസ്സിലായത്. ഇതേ ചോദ്യമാണ് കല്യാണിയുടെ മേലും ഉയർന്നത്. എന്നാൽ കല്യാണിയും മോഡലിംഗ് രംഗത്തേക്ക് എത്തിയെന്ന സൂചനകളാണ് ഈ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
മനോരമയ്ക്ക് നൽകിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇത്. ടി.ജെ വെഡിങ് ഫിലിംസിന് വേണ്ടി ടിനു ജോണാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത്തും സുജിതമാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഹാൻ ടോം ഡിസൈൻ ചെയ്തിരിക്കുന്ന പച്ച കളർ ലെഹങ്കയാണ് കല്യാണി ധരിച്ചിരിക്കുന്നത്. കല്യാണി നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും ബ്രൈഡൽ ലുക്കിൽ ആദ്യമായിട്ടാണ് എത്തുന്നത്.