മകൾ കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്.താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ഇൻസ്റ്റഗ്രാമിൽ താരം വളരെ സജീവമാണ്. മിക്കപ്പേഴും നൃത്ത വീഡിയോകൾ പങ്കുവച്ച് രംഗത്ത് എത്താറുണ്ട്. വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണം ലഭിക്കാറുമുണ്ട്.
ബികോം അവസാന വർഷ വിദ്യാർഥിനിയാണ് ബല്യാണി. തേവര കോളജിലാണ് പഠനം. ഭിനയത്തോട് വലിയ താത് പര്യമില്ല പഠനവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന്
കല്യാണി പറയുന്നു. നിന്നൽ
വേറെ പദ്ധതികൾ ഒന്നുമില്ല. ഭാവിയിൽ എന്തു സംഭവിക്കുമെന്നു നമുക്ക് പറയാൻ പറ്റില്ലല്ലോ. എന്തായാലും ഇപ്പോൾ അക്കാര്യമൊന്നും തീരുമാനിച്ചിട്ടില്ലെന്നും താരപുത്രി അഭിമുഖങ്ങളിൽ അറിയിച്ചിരുന്നു.കല്യാണി ബി. നായർ എന്നാണ് താരത്തിന്റെ ഒഫിഷ്യൽ പേര്. പക്ഷേ പലപ്പോഴും ഗൂഗിളിലും പല ഓൺലൈൻ മാധ്യമങ്ങളിലും അരുന്ധതിയാണ്. അതെങ്ങനെ വന്നു എന്ന് അറിവില്ലന്നും താരം അറിയിച്ചിരുന്നു. ടിക്ടോക്കിലൂടെയാണ് കല്യാണി കൂടുതൽ പ്രശസ്തി നേടിയത്.പിന്നീട് ഇൻസ്റ്റാഗ്രാമിലും താരം സജീവമാകുക ആയിരുന്നു. താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും ആരാധകർ പ്രതീക്ഷയോടു കൂടിയാണ് നോക്കി കാണുന്നത്.