രാജ്യമൊട്ടാകെ ഇന്നലെ നന്മയുടെ പ്രതീകമായി ദീപാവലി ആഘോഷിച്ചു. രജനീകാന്ത് തൻ്റെ കുടുംബത്തോടൊപ്പം ചെന്നൈയിലെ വസതിയിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റ് താരങ്ങളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നടിമാരായ കല്യാണി പ്രിയദര്‍ശന്റെയും ശാലിൻ സോയയുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നമ്മുടെ പദാവലികളില്‍ കൊവിഡ് എന്ന വാക്ക് നിലവിലില്ലാത്ത ഒരു ദീപാവലി എന്നാണ് കല്യാണി പ്രിയദര്ശൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
ത്രോബാക്ക് ചിത്രമാണ് കല്യാണി പ്രിയദർശൻ പങ്കുവെച്ചത് എന്നാണ് നമുക്ക് മനസ്സിലാകുന്നത്. ഇപ്പോഴത്തെ മഹാമാരിയിലും എല്ലാവരും പുഞ്ചിരിക്കാനുള്ള കാരണം കണ്ടെത്തുകയും മികച്ച ഒരു നാളെയെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് കല്യാണി പ്രിയദര്ശൻ എഴുതിയിരിക്കുന്നത്. എല്ലാവർക്കും സന്തോഷവും സുരക്ഷിതവുമായ ഒരു ദീപാവലി ആശംസകളും താരം നേരുന്നുണ്ട്. എന്നാൽ ശാലിൻ പങ്കുവെച്ചത് ദീപങ്ങൾ തെളിയിക്കുമ്പോൾ ഉള്ള ചിത്രങ്ങളായിരുന്നു. ശാലിനും സന്തോഷകരമായ ഒരു ദീപാവലി എല്ലാ ആരാധകർക്കും ആശംസിച്ചു.