സോഷ്യല്‍ മീഡിയയില്‍ വൈറലായി കല്യാണി പ്രിയദര്ശന് പങ്കുവച്ച ചിത്രങ്ങള്‍. വീട്ടിലെ ‘പുതിയ തോട്ടക്കാരനാണ് ചിത്രത്തിലുള്ളതെന്നാണ് കല്യാണി പറയുന്നത്.
ചിത്രങ്ങള്‍ക്ക് നടിയുടെ രസകരമായ അടിക്കുറിപ്പിങ്ങനെ, ‘വീട്ടില്‍ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയില്‍ വളരെ ആത്മാര്‍ത്ഥത കാട്ടുന്നുണ്ട്.’ ജനലിലൂടെ ആളെ മുട്ടിവിളിക്കുന്ന കല്യാണിയെ കക്ഷി തിരിഞ്ഞുനോക്കുന്നുണ്ട്. അപ്പോഴാണ് ആളെ മനസ്സിലാവുക, മറ്റാരുമല്ല ലോക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സിനിമാ തിരക്കുകള്‍ ഒഴിഞ്ഞ കല്യാണിയുടെ അച്ഛന് പ്രിയദര്‍ശനാണ് ആ തോട്ടക്കാരന്.
ഒന്ന് തിരിഞ്ഞ് നോക്കി, ചിരിച്ച് വീണ്ടും തന്റെ ജോലി തുടരുകയാണ് പ്രിയദര്ശന്. എന്തായാലുംചിത്രങ്ങള് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.