‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് കല്യാണി പ്രിയദർശൻ. അച്ഛനായ പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും കല്യാണി അഭിനയിച്ചിരുന്നു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം കല്യാണി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഇതാ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചുരുണ്ട മുടിയുമായി വളരെ വ്യത്യസ്തമായ ലുക്കിലാണ് കല്യാണി എത്തിയിരിക്കുന്നത്. ‘സത്യസന്ധമായി പറയട്ടെ, ഇടയ്ക്കിടയ്ക്ക് ഇതൊന്നും ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ മുടിയുടെയും മേക്കപ്പിന്റെയും പ്രയോജനം എന്താണ്’ – എന്ന അടിക്കുറിപ്പോടെയാണ് വ്യത്യസ്ത ലുക്കിലുള്ള ചിത്രം കല്യാണി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹെയർ സ്റ്റൈലിസ്റ്റ് ഇബ്രാഹിം ആണ് കല്യാണിയുടെ ഹെയർ ചെയ്തിരിക്കുന്നത്. സാറ സെക്വീറയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. നടാഷ സിംഗ് ആണ് സ്റ്റൈലിസ്റ്റ്.
എല്ലാവരും വളരെ വ്യത്യസ്തമായ അഭിപ്രായത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ‘ഇതാരാണെന്ന് എനിക്ക് മനസിലായി പോലുമില്ല. വളരെ നന്നായിരിക്കുന്നു’ എന്നാണ് ദുൽഖർ സൽമാൻ കമന്റ് ആയി കുറിച്ചത്. ‘മനോഹരം’ എന്ന പ്രാർത്ഥന ഇന്ദ്രജിത്ത് കുറിച്ചപ്പോൾ ‘ഇതാരാണ്’ എന്നായിരുന്നു കീർത്തി സുരേഷ് കമന്റിൽ ചോദിച്ചത്. ഏതായാലും ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram