മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായ മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ദേശീയ അവാർഡ് കരസ്ഥമാക്കിയത് മലയാളികൾ ആവേശത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നത്. മികച്ച ചിത്രം, സ്പെഷ്യൽ എഫക്ട്സ്, കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ അവാർഡ് കരസ്ഥമാക്കിയത്. പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശനാണ് സ്പെഷ്യൽ എഫക്ട്സ് നിർവഹിച്ചിരിക്കുന്നത്.
അച്ഛനും സഹോദരനും ആശംസകൾ അറിയിച്ച് കല്യാണി പ്രിയദർശൻ ഇൻസ്റ്റാഗ്രാമിൽ ഒരു ഫോട്ടോ പങ്ക് വെച്ചിരുന്നു. അതിൽ വിനീത് ശ്രീനിവാസൻ ഇട്ട കമന്റും അതിന് കല്യാണി നൽകിയ മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്. പ്രിയൻ സാറിനും ചന്തുവിനും ആശംസകളേകിയ വിനീത് മരക്കാറിനായി കാത്തിരിക്കാൻ വയ്യ.. ഒന്നു വേഗം റിലീസ് ചെയ്യൂവെന്നാണ് കമന്റ് ഇട്ടത്. ഇതിന് മറുപടിയായി മെയ് 13ന് സിനിമ എത്തുമെന്നാണ് കല്യാണി റിപ്ലൈ കൊടുത്തത്. കല്യാണിയേയും പ്രണവിനേയും നായകരാക്കി വിനീത് ഒരുക്കിയ ഹൃദയത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.