അഭിനയത്തിനൊപ്പം ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ് പ്രിയതാരം മോഹന്‍ലാല്‍. ഏത് തിരക്കിലും വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട് താരം. ഇപ്പോഴിതാ കല്യാണി പ്രിയദര്ശന് പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. ചിത്രം ഒരു മുഴുനീള കുടുംബ ചിത്രമായാണ്. ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിനും പൃഥ്വീരാജിനുമൊപ്പം പൃഥ്വീരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ സാഹിര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. വാവാ നജുമുദ്ദീന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും സിദ്ദു പനക്കല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരിക്കും. മനോഹരന് പയ്യന്നൂര്‍ ഫിനാന്‍സ് കണ്ട്രോളറും, വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരുമാണ്. നിശ്ചല ഛായാഗ്രഹണം സിനറ്റ് സേവിയര്‍ ആണ് നിര്‍വ്വഹിക്കുക. ഛായാഗ്രഹണം അഭിനന്ദന് രാമാനുജഡവും, സംഗീത് ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീത് എം ആര് രാജാകൃഷ്ണനും, എഡിറ്റിങ് അഖിലേഷ് മോഹനുമാണ്.