പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് വന്ന് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തിനുവേണ്ടി കാവ്യാമാധവനെ ആദ്യമായി കണ്ട അനുഭവത്തെപ്പറ്റി കമൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്.
കമലിന്റെ വാക്കുകൾ:
കുട്ടിക്കാലത്തു വളരെ നാണം കുണുങ്ങി ആയിരുന്ന ഒരാളായിരുന്നു കാവ്യ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് അന്ന് കാവ്യാ ഓഡിഷന് എത്തിയത്. തന്റെ മുഖത്ത് നോക്കാന്‍ പറഞ്ഞാല്‍ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല.
കാവ്യയുടെ ആ നാണം കൊണ്ടാണ് ആ വേഷത്തിലേക്ക് അന്ന് കാവ്യയെ തിരഞ്ഞെടുത്തത്. നൂറുകണക്കിന് കുട്ടികളാണ് അന്നത്തെ ഓഡിഷന് വേണ്ടി വന്നത്. അന്ന് സെലെക്ഷൻ കിട്ടാത്ത ഒരു കുട്ടി പിൽക്കാലത്തു മലയാള സിനിമയിലെ വലിയ താരങ്ങളിൽ ഒരാളായി. നടൻ ജയസൂര്യയെ കുറിച്ചാണ് കമൽ പറഞ്ഞത്.