Categories: Tamil

അഭിനയകലയെ കുറിച്ചുള്ള പാഠങ്ങൾ എനിക്ക് ലഭിച്ചത് മലയാള സിനിമയിൽ നിന്ന്;വിജയ് സേതുപതിയോട് മലയാള സിനിമയെ കുറിച്ച് വർണ്ണിച്ച് കമൽഹാസൻ

ഉലകനായകൻ എന്നറിയപ്പെടുന്ന കമലഹാസൻ ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ്. അഭിനയം, സംവിധാനം, നിർമ്മാണം, രചന, സംഗീതം നിർവഹണം, ആലാപനം എന്നുതുടങ്ങി അദ്ദേഹം ചെയ്ത് വിജയിക്കാത്ത പ്രധാന മേഖലകൾ ഒന്നും സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ. താരം തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമയിൽ ആയിരുന്നു.

കഴിഞ്ഞദിവസം തമിഴകത്തിലെ മക്കൾ സെൽവൻ വിജയ് സേതുപതിയുമായി കമൽഹാസൻ നടത്തിയ ഇൻസ്റ്റാഗ്രാം ലൈവിൽ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമ തനിക്ക് നൽകിയത് എന്തൊക്കെയാണെന്ന് കമൽഹാസൻ പറയുകയുണ്ടായി. കമലിന്‍റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍‌പ്പണമെത്തുറിച്ചുമുള്ള ചോദ്യം വിജയ് സേതുപതി ചോദിച്ചപ്പോഴാണ് കമൽ ഹാസൻ മലയാള സിനിയയെ കുറിച്ച് പറയുന്നത്. അഭിനയ കലയെ കുറിച്ചുള്ള പാഠങ്ങൾ കമൽഹാസന് ലഭിച്ചത് രണ്ട് സ്ഥലങ്ങളിൽ നിന്നാണ്. ഒന്ന് സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും.

ഒരിക്കൽ ബാലചന്ദറിന്റെ ചിത്രങ്ങളൊഴിച്ചു മികച്ച ചിത്രങ്ങൾ തനിക്കു തമിഴിൽ നിന്ന് കിട്ടാതെയായപ്പോൾ തനിക്കു ഗംഭീര വേഷങ്ങൾ ലഭിച്ചത് മലയാള സിനിമയിൽ നിന്നാണെന്നും തന്റെ ഒരു സുഹൃത്തിന്റെ കൂടി ഉപദേശ പ്രകാരം താൻ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ തനിക്കു ലഭിച്ചത് ഒരിക്കലൂം മറക്കാനാവാത്ത കഥാപാത്രങ്ങളാണെന്നും കമൽ ഹാസൻ വ്യക്തമാക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകർ എപ്പോഴും സ്വീകരിക്കുന്നു എന്നതാണ് മലയാള സിനിമയുടെ വിജയത്തിന് കാരണവും അതിന്റെ പ്രത്യേകതയുമെന്നും കമലഹാസൻ വിജയ് സേതുപതിയോട് പറഞ്ഞു.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago