ഇന്ത്യൻ സിനിമയിൽ തന്നെ പകരംവയ്ക്കാൻ ആരുമില്ലാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും കമൽഹാസനും. ഇരുവരും കഴിഞ്ഞ ഇടയ്ക്ക് ഒരുമിച്ച് ഒരു വേദി പങ്കിടുകയുണ്ടായി. അപ്പോൾ താരങ്ങൾ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. രജനീകാന്തിന്റെ കൂടെ അഭിനയിച്ച മമ്മൂട്ടി എന്നായിരിക്കും ഇനി കമൽഹാസന്റെ കൂടെ അഭിനയിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ഈ കാര്യത്തിൽ ഒന്നും പറയുവാൻ സാധിക്കില്ല എന്നും കമലഹാസനാണ് പറയേണ്ടത് എന്നും മമ്മൂട്ടി പറഞ്ഞു.
തനിക്കിനി ബാക്കിയുള്ള കുറച്ചു നാളുകളിൽ നല്ല ഒരു സിനിമ മമ്മൂട്ടിയോടൊപ്പം ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പക്ഷേ നല്ല കഥാപാത്രവും നല്ല കഥയും ഉണ്ടെങ്കിൽ മാത്രമേ മമ്മൂട്ടിയെ ആ ചിത്രത്തിലേക്ക് ക്ഷണിക്കുക ഉള്ളൂവെന്നും കമൽഹാസനും വ്യക്തമാക്കി. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ താൻ തന്നെ ഒരു ചിത്രം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുമെന്നും കമലഹാസൻ പറയുകയുണ്ടായി. മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും കമലഹാസന്റെ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.