ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകൾ പുറത്ത് എത്തിയിരുന്നു. സംഭവത്തിൽ ഉള്ള തന്റെ വിഷമം അറിയിച്ചിരിക്കുകയാണ് കമലഹാസൻ ഇപ്പോൾ. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ വേദനയെക്കാൾ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുകയാണ്.
ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
மருத்துவமனையில் விபத்தில் சிக்கியவர்களை பார்த்து மருத்துவர்களிடம் பேசியுள்ளேன்.
முதலுதவி வழங்கப்பட்டு உரிய சிகிச்சைக்கான வேலைகள் நடக்கிறது.
இவர்கள் விரைவாக உடல் நலம் பெற்றிடுவார்கள் என்ற நம்பிக்கையுடனே இந்த இரவு விடியட்டும்.
— Kamal Haasan (@ikamalhaasan) February 19, 2020