ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ഇന്നലെ താരത്തിളക്കമായിരുന്നു. വിശ്വരൂപം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയ കമല്ഹാസന് ആയിരുന്നു എപ്പിസോഡിന്റെ ആകര്‍ഷണം. മോഹന്‍ലാലുമൊത്ത് വിശേഷങ്ങള്‍ പങ്കുവച്ച കമല്ഹാസന് പിന്നീട് മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ഹൌസിനുള്ളിലേക്കും എത്തി.
ബിഗ് ഹൗസില്‍ നിന്നും തിരികെ വേദിയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് മോഹന്‍ലാല്‍ നല്‍കിയത്. പ്രശംസകള്‍ കേട്ടപ്പോള്‍ ഉലകനായകന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. കേരളത്തിന്റെ അഭിമാനമാണ് മോഹന്‍ലാലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.സത്യൻ മാഷിന്റെ അതേ കഴിവും സ്വഭാവ ഗുണവും ഉള്ള താരമാണ് മോഹൻലാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ സംഗമത്തിനാണ് ഇന്നലെ ബിഗ് ബോസ് വീട് വേദിയായത്.
പിന്നീട് വിശ്വരൂപം സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വേദിയിലേക്കെത്തിയിരുന്നു. ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്നതിന് ശേഷമാണ് മോഹന്‍ലാല്‍ അവരെ യാത്രയാക്കിയത്.