നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സമ്മർദ്ദത്തിലാഴ്ത്തുന്ന വിധം പ്രവൃത്തിച്ച മാതൃഭൂമിക്കെതിരെ സിനിമാലോകം ഒന്നടങ്കം എതിർപ്പിലാണ്. അതിനാൽ അവർ പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും നെഗറ്റീവ് റിവ്യൂസ് ആണ് ഇടുന്നത്. റിവ്യൂ എന്ന പേരിൽ ചിത്രത്തിന്റെ കഥയും ക്ലൈമാക്സും സസ്പെൻസുമെല്ലാം അവർ പുറത്തുവിടുന്നതാണ് മലയാളികൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദിലീപ് നായകനായ കമ്മാരസംഭവം ഈ ശനിയാഴ്ച റിലീസ് ചെയ്യാനൊരുങ്ങവേ ആ ചിത്രത്തിന് തീർച്ചയായും നെഗറ്റീവ് റിവ്യൂ, അതും ‘എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന’ റിവ്യൂ, തന്നെയായിരിക്കും മാതൃഭൂമി ഇടുക എന്നുള്ളതിന് സംശയമില്ല. അവിടെയാണ് ദിലീപ് ഫാൻസ് ഇന്നേവരെ കാണാത്ത ഒരു മത്സരവുമായി എത്തിയിരിക്കുന്നത്. കമ്മാരസംഭവം മൂവി കോണ്ടസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരാൾക്ക് എത്ര ചാൻസ് വേണേലും എടുക്കാം. മലയാള സിനിമയെ തകർക്കാൻ മുന്നിട്ടു നിൽക്കുന്ന മാധ്യമം ആണ് മാതൃഭൂമി, അവർ കമ്മാരസംഭവത്തിനു “എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന” റിവ്യൂ തലക്കെട്ട് എന്തായിരിക്കും.. പ്രവചിക്കുക. ശരിയുത്തരം പറയുന്നവർക്ക് സമ്മാനം ആയി കമ്മാരസംഭവം ചിത്രത്തിന്റെ 4 ടിക്കറ്റുകൾ ആയിരിക്കും ലഭിക്കുക. ഇനിയിപ്പോൾ മാതൃഭൂമി പോസിറ്റീവ് റിവ്യൂ ആയിരിക്കുമോ ഇതെല്ലം കണ്ടിട്ട് ഇടുന്നത് എന്ന് പറയാനും പറ്റില്ല…!