വിനായകൻ, ദുൽഖർ സൽമാൻ, മണികണ്ഠൻ എന്നിങ്ങനെ ഓരോരുത്തരും മത്സരിച്ചഭിനയിച്ച കമ്മട്ടിപ്പാടത്തിലെ നായിക അനിതയെ പ്രേക്ഷകർ എല്ലാം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ ഷോൺ റോമി എന്ന ആ മോഡൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് തികച്ചും വ്യത്യസ്ഥമായ ചിത്രങ്ങളിലൂടെയാണ്. പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫറിലും ഷോൺ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.