മലയാളി പ്രേക്ഷകരുടെ പ്രിയ നായകൻ നിവിൻ പോളി പ്രധാന വേഷത്തിലഭിനയിക്കുന്ന ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലൈ 16 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് റിലീസാവുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റർടെയ്നറായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിവിൻ പോളിക്കൊപ്പം ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരും കഥാപാത്രങ്ങളാവുന്ന സിനിമയുടെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. എഡിറ്റർ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. മ്യൂസിക് യാക്സൻ ഗാരി പെരേര, നേഹ നായർ. ആർട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുൽപ്പള്ളി. കോസ്റ്റ്യൂംസ് മെൽവി.ജെ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി. മേനോൻ. പരസ്യകല ഓൾഡ് മങ്ക്സ്.