നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹ’ത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണനാണ് ഈ ചിത്രവും ഒരുക്കുന്നത്. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ് (Absurd Humour) ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ടീസര്‍ നല്കുന്ന സൂചന.
ടീസര്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ രസകരമായ ആ ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നിശ്ചലദൃശ്യം പോലെയാണ് കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടൈനറായിരിക്കും ചിത്രം.
നിവിന്‍ പോളിയെ കൂടാതെ ഗ്രെയ്സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്, വിന്‍സി അലോഷ്യസ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്.മ്യൂസിക് യാക്സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. കോസ്റ്റ്യൂംസ് മെല്‍വി.ജെ. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രവീണ്‍ ബി. മേനോന്. പരസ്യകല ഓള്‍ഡ് മങ്ക്സ്.