‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണ് കനകം കാമിനി കലഹം. ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.
കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഏകദേശം 40 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സെന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കള്‍ട്ട് റെവല്യൂഷന് വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.
ഒരു മുഴുനീള എന്റര്‍ടൈനറായി തന്നെയാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും രതീഷിന്റെ തന്നെയാണ്.