ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നടിയെന്ന ടാഗ് ഇനി ബോളിവുഡ് താരം കങ്കണയ്ക്ക് സ്വന്തമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാകാന്‍ കോടികളുടെ പ്രതിഫല തുകയാണ് താരത്തിന് ലഭിക്കുന്നത്. ഏകദേശം 24കോടി രൂപയോളമാണ് താരത്തിന്റെ പ്രതിഫലമെന്നാണ് അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
പത്മാവത് സിനിമയ്ക്കുവേണ്ടി ദീപിക പദുകോണ്‍ 11 കോടിയായിരുന്നു പ്രതിഫലം വാങ്ങിയത്. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ കങ്കണ തകര്‍ത്തത്. ദീപികയ്ക്ക് മുന്‍പ് ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്നത് പ്രിയങ്ക ചോപ്രയായിരുന്നു.
കങ്കണയുടെ അടുത്ത ചിത്രം തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. പിറന്നാള്‍ ദിവസമാണ് കങ്കണ സിനിമയ്ക്ക് കരാര്‍ ഒപ്പിട്ടത്. തമിഴില്‍ “തലൈവി” എന്നും ഹിന്ദിയില്‍ “ജയ” എന്നുമാണ് സിനിമയുടെ പേര്. വിജയ് ആണ് സംവിധായകന്. കെവി വിജയേന്ദ്ര പ്രസാദ് ആണ് രചന.