രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കര്‍ശനമാക്കണമെന്ന് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്നത്തെ പ്രതിസന്ധി അതാവശ്യപ്പെടുന്നുണ്ട് എന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലാണ് അവരുടെ പ്രതികരണം.
കങ്കണയുടെ ട്വീറ്റ് ഇങ്ങനെ; ‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ നല്‍കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും.’-കങ്കണ പറഞ്ഞു.
We need strict laws for population control, enough of vote politics it’s true Indira Gandhi lost election and later was killed for taking this issue head on she forcefully sterilised people but looking at crisis today at least there should be fine or imprisonment for third child.
— Kangana Ranaut (@KanganaTeam) April 20, 2021
‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്?. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക്? മൂന്നിരട്ടിയാണ്. ചൈനക്ക്? ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്നം വളരെ രൂക്ഷമാണ്. ഇന്ദിര ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക്? പറഞ്ഞു തരൂ?’ -മറ്റൊരു ട്വീറ്റില്‍ കങ്കണ കുറിക്കുന്നു.
People are dying because of over population 130 crore Indians on paper but add more 25crores illegal immigrants a third world country but got a great leadership which is leading the world in vaccination drive and fight against corona. But we also need to take responsibility na.
— Kangana Ranaut (@KanganaTeam) April 20, 2021
അതിനിടെ, കങ്കണയ്ക്കെതിരെ കൊമേഡിയന്‍ സനോലി ഗൗര്‍ രംഗത്തെത്തി. രംഗോലി ചന്ദല്‍, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന് സനോലി പറയുന്നു.