കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങളുമായി കനിഹ രംഗത്തെത്തിയിരിക്കുകയാണ്.
പഴശ്ശിരാജയിലൂടെ എത്തി പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ചരിത്രനായികയാണ് കനിഹ. കനിഹയുടെയും മകന്റെയും ടിക് ടോക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അമ്മയും മകനും പരസ്പരം വസ്ത്രങ്ങൾ മാറ്റി കൊണ്ടുള്ള ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മകന്റെ വസ്ത്രം തനിക്ക് പാകമായതിന്റെ സന്തോഷവും കനിഹ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.
നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്. അമ്മയെ പോലെ തന്നെ കിടിലൻ പെർഫോമൻസ് ആണ് മകനും കാഴ്ചവയ്ക്കുന്നത് എന്നും ആരാധകർ പറയുന്നുണ്ട്. തന്റെ മകനോടൊപ്പം കുറച്ച് ടിക് ടോക് വീഡിയോകൾ പരിശ്രമിച്ചു നോക്കി എന്നും ജീവിതം ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല എന്നും അതിനാൽ ജീവിതത്തിൽ ആവുന്നിടത്തോളം സന്തോഷിക്കണം എന്നും കനിഹ കുറിക്കുന്നുണ്ട്.