2002ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്. അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. താൻ എന്തുകൊണ്ടാണ് കാഷ്വൽ ചിത്രങ്ങൾ മാത്രം പങ്ക് വെക്കുന്നത് എന്നതിനുള്ള മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ.
മേക്കപ്പ്, ഫാൻസി പശ്ചാത്തലങ്ങൾ, ഡിസൈനർ വസ്ത്രം, ബ്രാൻഡഡ് വസ്ത്രങ്ങൾ എന്നിവയില്ലാത്ത കാഷ്വൽ ചിത്രങ്ങൾ എപ്പോഴും പോസ്റ്റുചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. നിങ്ങൾ എല്ലാവരും എന്നെ യഥാർത്ഥമായി കാണുന്ന ഒരു ഇടമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇങ്ങനെയാണ് ഞാൻ.. ഇതാണ് ഞാൻ.. എന്റെ എല്ലാ അപൂർണതകളോടും കൂടി ഞാൻ എന്നെ സ്വീകരിച്ചു. നിങ്ങളും അതുപോലെ തന്നെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനല്ലാത്ത ഒരു മുഖം എന്തുകൊണ്ട് പ്രൊജക്റ്റ് ചെയ്യുന്നു ?? ഞാൻ ഞാനാകുകയും അങ്ങനെ ഇഷ്ടപ്പെടുവാനും ആഗ്രഹിക്കുന്നു. എന്തു പറയുന്നു?ഞാനാകുന്നതിലൂടെ കുറച്ച് പേരെ പ്രചോദിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിൽ, അത് എനിക്ക് ഒരു നേട്ടമാണ് !! സ്നേഹത്തിനായി ഞാൻ ഇവിടെയുണ്ട്.