മലയാളികളുടെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് കനിഹ. മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച് താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇപ്പോൾ കനിഹ ഇൻസ്റ്റഗ്രാം വഴി തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. മുൻപും കനിഹ ഇത്തരത്തിൽ വർക്ക് ഔട്ട് വീഡിയോകൾ പങ്കു വെച്ചിരുന്നു.