സൂപ്പർ താരങ്ങൾക്കൊപ്പം തകർപ്പൻ പ്രകടനവുമായി നിറഞ്ഞു നിൽക്കുന്ന കനിഹ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്. ഒന്നാം റാങ്കോട് കൂടി രാജസ്ഥാൻ പിളനിയിലെ BITSൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സായ ആളാണ് കനിഹ. കോളേജ് പഠന കാലത്തെ ഒരു ഐഡി കാർഡ് പങ്ക് വെച്ചിരിക്കുകയാണ് കനിഹ. ദിവ്യ വെങ്കട്ടരാമൻ എന്നാണ് കനിഹയുടെ യഥാർത്ഥ പേര്. ഇൻസ്റ്റാഗ്രാമിലാണ് കനിഹ ഫോട്ടോ പങ്ക് വെച്ചിരിക്കുന്നത്. ഇത് ആൾമാറാട്ടമാണ് ഏതോ ദിവ്യയുടെ ഐഡി കാർഡിൽ കനിഹയുടെ ഫോട്ടോ എന്നൊക്കെയാണ് ആരാധകരുടെ രസകരമായ കമന്റുകൾ.