ഒരു വര്‍ഷമായി ജോലിയില്ലാത്തതിനാല്‍ നികുതിയുടെ പകുതി അടയ്ക്കാന്‍ പണമില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ നികുതി അടക്കുന്നത് വൈകുന്നതെന്നും അടയ്ക്കാനുള്ള തുകയില്‍ പലിശ ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും താരം പറഞ്ഞു. ബോളിവുഡില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന താരം താനാണെന്നും കങ്കണ അവകാശപ്പെട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ഇങ്ങനെ പറഞ്ഞത്.
തലൈവിയാണ് കങ്കണ പുതുതായി അഭിനയിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് കങ്കണയുടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 2021 ഏപ്രില്‍ 23-നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എ എല്‍ വിജയ് ആണ് സംവിധാനം. അരവിന്ദ് സ്വാമിയാണ് സിനിമയില്‍ എംജിആറായി എത്തുന്നത്.