തമിഴ് ബിഗ് ബോസിലൂടെ ശ്രദ്ധേയരാണ് നടന് സ്നേകനും നടി കന്നിക രവിയും. ഇവര്‍ രണ്ടു ദിവസം മുന്‍പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. നടന് കമല്‍ഹാസനാണ് വിവാഹത്തിന് നേതൃത്വം വഹിച്ചത്. താലി എടുത്ത് നല്കിയതും കമല്‍ഹാസനാണ്. സംവിധായകന് ഭാരതിരാജ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു. സ്നേകന് യോഗി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തമിഴ് ബിഗ് ബോസ് സീസണ് ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു സ്നേകന്. ടെലിവിഷന്‍ അവതാരകയായി എത്തി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് കന്നിക. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ ഉടനെ കന്നിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ ആദ്യ കാമുകന് ഇതാണ് എന്ന അടികുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാലത് കന്നികയുടെ ഭര്‍ത്താവ് നടന് സ്നേകന്റെ ചിത്രം തന്നെയായിരുന്നു. അതായത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നപ്പോള്‍ എടുത്ത ചിത്രമായിരുന്നു അത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രം ആണ് ഇത്.
‘ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ചിത്രം. എന്റെ ജീവിതത്തിലെ ആദ്യ കാമുകന്. ആദ്യ കാമുകനെ തന്നെ ഭര്‍ത്താവായി കിട്ടാന്‍ ഭാഗ്യം ചെയ്യണം’ – ഇതായിരുന്നു താരം എഴുതിയിരുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന വിവരം ഇപ്പോഴാണറിയുന്നത്.