ആരോഗ്യവും യുവത്വവും നിലനിര്‍ത്തുന്ന കാര്യത്തില്‍ ബോളിവുഡ് താരം കരീന കപൂറിന് യാതൊരു വിട്ടുവീഴ്ചയുമില്ല. ചിട്ടയായ ഭക്ഷണവും യഥാക്രമമുള്ള വ്യായാമവുമാണ് 41 വയസിലും കരീനയുടെ സൗന്ദര്യ രഹസ്യം. ശരീര സംരക്ഷണത്തെക്കുറിച്ചും ആരോഗ്യകരമായ ദിനചര്യയെക്കുറിച്ചും വാചാലയാകാറുണ്ട് കരീന. ഇപ്പോഴിതാ കരീനയുടെ ഒരു ദിവസത്തെ ഡയറ്റ് പ്ലാന്‍ പരിചയപ്പെടുത്തുകയാണ് പോഷഹാകാര വിദഗ്ധയായ റുജുത ദിവേകര്‍.
ഒരു പവര്‍ പായ്ക്ക് ബ്രേക്ക് ഫാസ്റ്റോടെയാണ് കരീനയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇത് മികച്ച പോഷകവും ഊര്‍ജ്ജവും നല്‍കും. വ്യായാമത്തിനു 60 മുതല്‍ 90 മിനിറ്റ് മുന്‍പായാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുക. ഇത് വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കും. കൂടാതെ ശരീരത്തിലെ കലോറിയെ നിയന്ത്രിച്ച്് നിര്‍ത്തുകയും ചെയ്യും.
ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ബ്ലാക്ക് സാള്‍ട്ട്, പഞ്ചസാര, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കും. മുടി, ചര്‍മ്മം എന്നിവയ്ക്കും വയറിലെ പ്രശ്‌നങ്ങള്‍ക്കും മികച്ചതാണ് ഈ പാനീയം.
രാത്രി ഭക്ഷണം നേരത്തേ കഴിക്കുന്നതാണ് കരീനയുടെ ശീലം. ചോറ്, നെയ്യ്, പരിപ്പ് അല്ലെങ്കില്‍ ജോവര്‍ റൊട്ടിയും നെയ്യുമാണ് സാധാരണ കഴിക്കുന്നത്. അത്താഴം നേരത്തേ കഴിക്കുന്നതോടെ ദഹനം കൃത്യമായി നടക്കുകയും മികച്ച ഉറക്കം ലഭിക്കുകയും ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…