ബോളിവുഡ് താരം കരീന കപൂർ വീണ്ടും അമ്മയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാമത് അമ്മയാകുന്നു എന്ന വാർത്ത താരദമ്പതികൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
“ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി-” താരം വ്യക്തമാക്കി.
2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇതിനിടയിൽ കരീന അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്തു എങ്കിലും പിന്നീട് വീണ്ടും സജീവമായി. ബോളിവുഡിലെ താര പുത്രിമാരിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് കരീനകപൂറിന്റെ മകൻ.
Congratulations! #KareenaKapoorKhan and #SaifAliKhan are all set for an addition to their beautiful family as the couple announces that they are expecting their second child. pic.twitter.com/3iiZCQlIx1
— Filmfare (@filmfare) August 12, 2020